April 24, 2017

ആശാന്‍റെയൊപ്പം പൊന്മുടിക്ക്

ജോലി സംബധമായി ഒരു മാസം തിരുവനന്തപുരത്ത്‌ നില്‍ക്കേണ്ടി വന്ന കാലം. എന്തോ കഷ്ടകാലത്തിന് ഏതാണ്ട് കോഴ്സ്‌ ചെയ്യാന്‍ ആശാനും കറക്റ്റ്‌ ആയി തിരുവനന്തപുരത്ത് തന്നെ വന്നു പെട്ടു. പണ്ടാരടങ്ങാന്‍ ബി.ടെക് കഴിഞ്ഞപ്പോ ഒഴിഞ്ഞു പോയെന്നു കരുതിയതാ.. യെവടെ.. ഇവിടേം വന്നു.

ലോണ്ടേ.. ഈ നിക്കുന്നതാണ് ആശാന്‍.
ആശാന്‍ a.k.a കഴുതക്കിറി
ട്രിപ്പിലേക്ക് കടക്കുന്നതിനു മുമ്പ്‌ ഇദേഹത്തെ പറ്റി രണ്ടു വാക്ക്‌ പറയാം.
 കേട്ടിട്ട് പോയാ മതി. സത്യം പറഞ്ഞാ ഇങ്ങേര്‍ ഒരു വല്യ സംഭവം ആണ്. ഒരുദാഹരണത്തിന്, ഒരു സ്ഥലത്ത്  പത്തു പുസ്തകം അട്ടിയായി വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. നമുക്ക്‌ വേണ്ട പുസ്തകം അതില്‍ ഏറ്റവും അടിയില്‍ കിടക്കുന്നതാണ്. സ്വാഭാവികമായും നമ്മള്‍ ആ പുസ്തകം എടുക്കണമെങ്കില്‍ മുകളിലെ പുസ്തകങ്ങള്‍ എല്ലാം മാറ്റി വച്ച ശേഷം താഴത്തെ പുസ്തകം എടുത്ത് ബാക്കി പുസ്തകങ്ങള്‍ യഥാസ്ഥാനത്ത്‌ ഒതുക്കി വെക്കും. പക്ഷെ ഇദ്ദേഹം അങ്ങനെ അല്ല. ഏറ്റവും താഴത്തെ പുസ്തകമാണ് വേണ്ടതെങ്കില്‍ അത് മാത്രം ഒറ്റ വലി. ബാക്കി പുസ്തകം വീണോ ലൈബ്രറീലെ ഷെല്‍ഫ്‌ പൊട്ടിയോ എന്നതൊന്നും ആശാന് വിഷയമേ അല്ല. അമേരിക്ക-സിറിയ യുദ്ധമേഖലയില്‍ ഇദ്ദേഹത്തെ ഒരാഴ്ച താമസിപ്പിച്ചാല്‍ അവിടത്തെ യുദ്ധം ഭീകരവാദികള്‍ ചേര്‍ന്ന് പഞ്ചായത്താക്കി തിരിച്ചു പോകും. ഇംഗ്ലീഷ്‌ ചാനല്‍ നീന്തി കടന്നിട്ടുണ്ട്, സ്വന്തമായി പ്രൈവറ്റ്‌ ജെറ്റ് ഉണ്ട്, സമ്മര്‍ വെക്കേഷന്‍ ചെലവിടാന്‍ പോണത്‌ സാധാരണ ചൊവ്വാ ഗ്രഹതിലാണ് എന്നൊക്കെ ആണ് ഇദ്ദേഹം സ്വയം അവകാശപ്പെടുന്ന ചില കാര്യങ്ങള്‍. മറ്റൊരു പ്രധാന കാര്യം ഇദ്ദേഹത്തിന്റെ ഒപ്പം നടന്നാല്‍ ആകാശത്ത്‌ നമ്മളെ വലം വച്ച് കൊണ്ട് ഒരു സാറ്റലൈറ്റ്‌ ഇപ്പോഴും റോന്തു ചുറ്റുന്നത് കാണാം. സംഭവം എന്താണെന്നു വച്ചാല്‍ ജിയോക്ക്‌ റേഞ്ച് കിട്ടാന്‍ അംബാനി ഇദ്ദേഹത്തിന് മാത്രമായി മേടിച്ചു കൊടുത്ത സാറ്റലൈറ്റ്‌ ആണ്. പഴയ ഒരു സ്കൂള്‍ കഞ്ഞി കുടി ബന്ധം. അതിന്‍റെ പുറമേ വേറെ ഒരു കാര്യം കൂടി ഉണ്ട്. നമ്മള്‍ക്കൊക്കെ അംബാനി ഒരു ദിവസം 1-2 GB ഡാറ്റയെ തരൂ.. പക്ഷെ ഇദ്ദേഹത്തിനെ മൊബൈല്‍ എടുത്തു ബാലന്‍സ്‌ നോക്കിയാല്‍ "യു ഹാവ്‌ ഇന്‍ഫിനിറ്റ് ജി.ബി ഡാറ്റ റിമൈനിംഗ് ഫോര്‍ ദി ഡേ" എന്നാണു കാണിക്കുക. അപ്പൊ ആളെ പറ്റി ഏകദേശ ധാരണ ആയല്ലോ അല്ലെ.. 

അങ്ങനെ ഒരു വൈകുന്നേരം ആട്ടാന്‍ ഒരു ഈച്ച പോലും ബാക്കി ഇല്ലാതെ പോസ്റ്റ്‌ അടിച്ചു റൂമില്‍ ഇരിക്കുമ്പോ ആണ് പൊന്മുടി വിട്ടാലോ എന്ന ചിന്ത ഉണ്ടായത്‌. നോക്കിയപ്പോ ദൂരവും ഫീസിബിള്‍ ആണ്. കഴക്കൂട്ടത്ത് നിന്ന് പരമാവധി പോയാല്‍ ഒരു രണ്ടു മണിക്കൂര്‍ റൈഡ്. കിടു!

Route map

പകല്‍ സമയത്ത് പോയതിനാല്‍ മഞ്ഞും മേഘവും ഒന്നും കാണാന്‍ പറ്റിയില്ല. എന്നിരിക്കിലും റൈഡ് ഒരു വെയ്സ്റ്റ് ആയിപ്പോയി എന്ന് ഒരിക്കലും തോന്നാത്ത തരം നല്ലൊരു ആംബിയന്‍സ് ആണ് പൊന്‍മുടിയും പോകുന്ന റോഡും. പൊന്മുടി പീക്കില്‍ എത്തുന്നതിനു കുറച്ചു മുമ്പായി ദോശയും ചായയും കിട്ടുന്ന ഒരു കുഞ്ഞു തട്ടുകട ഉണ്ട്. അവിടന്ന് താഴേക്ക്‌ നോക്കിയാല്‍ പിള്ളേരുടെ ക്രിക്കറ്റ്‌ കളിയും കാണാം. ഒരു തട്ടുദോശയും കട്ടന്‍ചായയും കുടിച്ചുകൊണ്ട് ക്രിക്കറ്റ്‌ കണ്ടുകൊണ്ട് അവിടെ അങ്ങനെ എത്ര നേരം വേണേലും നിന്ന് പോകും.  ആ സുഖത്തില്‍ അങ്ങനെ നിന്നപ്പോ ആ ഒരു സീനറി ഫോടോ എടുക്കാന്‍ മറന്നു. 

പൊന്മുടി പീക്കില്‍ വച്ച് കിട്ടിയ കുറച്ചു നല്ല ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു.

അജ്മല്‍ ഖാന്‍ ആണെന്നാ വിചാരം

ponmudi peak
ഇതിന്റെ ഏറ്റവും മുകളില്‍ ഒരു ചെറിയ ടവര്‍ ഉണ്ട്. അതില്‍ കയറിയാല്‍ ഒരു വൈഡ്‌ വ്യൂ കിട്ടും. പക്ഷെ ഞങ്ങള്‍ ചെന്നപ്പോ ആ ടവറിന്റെ കാലൊക്കെ ക്ഷയിച്ച് ടവര്‍ ആകെ ഈഫല്‍ ടവര്‍ പോലെ ചരിഞ്ഞു വന്നിട്ടുണ്ട്. അതുകൊണ്ട് ആരെയും മുകളിലേക്ക് കയറ്റിയില്ല. :(

View from Ponmudi peak

Ponmudi parking spot

ഊള പാറപ്പുറത്ത്പോന്മുടീലെ പുല്ല്

പൊന്മുടി പോകുന്ന വഴിക്ക്‌ സന്ദര്‍ശിക്കാന്‍ പറ്റിയ ഒരിടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം. നല്ല ഓഫ് റോഡ്‌ ബൈക്ക്‌ എക്സ്പീരിയന്‍സ് കൂടി ആണത്. അതിന്‍റെ ബ്ലോഗ്‌ പിന്നീട് ഒരെണ്ണം എഴുതി ഉപദ്രവിക്കണം എന്ന് വിചാരിക്കുന്നു. പൊന്മുടിക്ക് കയറുന്നതിനു മുമ്പ്‌ ഒരു ചെറിയ ചെക്ക് പോസ്റ്റ്‌ ഉണ്ട്. അവിടെ ഒരു പത്ത് രൂപ വച്ച് ആളൊന്നിന് കൊടുക്കണം. ക്യാമറ ഉണ്ടെങ്കില്‍ അഡിഷണല്‍ 25 രൂപ. എന്നാലും നഷ്ടമില്ല. അതിനുമാത്രം ഉണ്ട്.

പൊന്മുടിക്ക് വരാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഡിസംബര്‍ മാസം ആണ്. ഒന്നുകില്‍ പുലര്‍ച്ചെയോ അല്ലെങ്കില്‍ വൈകീട്ടോ എത്തിപ്പെട്ടാല്‍ കോടമഞ്ഞും ആസ്വദിച്ച് അങ്ങനെ പോകാം. ഞങ്ങള്‍ പോയത്‌ ഫെബ്രുവരി മാസത്തില്‍ ആയതിനാല്‍ അതിന്‍റെ കുറച്ചു പോരായ്മകള്‍ ഉണ്ടായിരുന്നു. 

എന്തായാലും ഇത്രേടം വരെ എത്തിയതല്ലേ.. വീഡിയോ കൂടി കണ്ടിട്ട് സബ്സ്ക്രയ്ബും ചെയ്ത് ഒരു ലൈക്കും കൂടി തന്നാല്‍ വല്ല്യ ഉപകാരം ആയിരിക്കും. 😁

No comments:

Post a Comment